Sunday, 9 June 2013 നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍........
കേരളത്തിലെ മണല്‍ ക്ഷാമം തടയാന്‍ നൂതന കണ്ടുപിടുത്തം...

              മണിമാളികകള്‍ പടുത്തുയര്‍ത്തുന്ന
എഞ്ചിനീയര്‍മാരുടെയും സ്വന്തമായി ഒരു വീട് നിര്‍മിക്കാന്‍ രാപ്പകല്‍  കഷ്ട്പ്പെടുന്ന മലയാളികളുടെയും പ്രത്യേക  ശ്രദ്ധയ്ക്ക്,

              മണല്‍മാഫിയ , ഭൂമാഫിയ ഇത് രണ്ടും കേള്‍ക്കാത്ത കുട്ടികള്‍ പോലും ഇന്ന് കേരളത്തിലില്ല.
ഇത് രണ്ടും മിക്സ്‌ ചെയ്താല്‍ കേരളത്തിലെ മണല്‍ ക്ഷാമം പരിഹരിക്കാനുള്ള നൂതന സംവിധാനം കിട്ടും.


 ആവശ്യമായ ചേരുവകള്‍::":::;

 •  സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമി.ഒരു കുന്ന്‍ അല്ലെങ്കില്‍ പാറ ലഭ്യമെങ്കില്‍ കൂടുതല്‍ നല്ലത്.ഇല്ലാത്തവര്‍ക്ക് ഭൂമി കുഴിച്ചും ചേരുവ എടുക്കാം.

 • ആവശ്യത്തിന് വെള്ളം.
 • Anakkonda യുടെ Size ല്‍ ഒരു  pippe with mottor
 • JCB OR HITTACHI
 • കൃത്യമായി മേല്‍വിലാസം ഇല്ലാത്ത ബംഗാളിലെ ഒരു കൂട്ടം തൊഴിലാളികള്‍....


തയ്യാറാക്കുന്ന വിധം:

      JCB ഉപയോഗിച്ച് കുന്നിടിച്ചോ,ഭൂമി കുഴിച്ചോ പാറപ്പൊടി എടുത്തശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് mottor ഉപയോഗിച്ച് നന്നായി മിക്സ്‌ ചെയ്യുക. ബംഗാളികളുടെ സഹായത്തോടെ നന്നായി അരിച്ചെടുക്കുക. ശുദ്ധമായ മണല്‍ തയ്യാര്‍..... അല്‍പംകൂടി വെള്ളമൊഴിച്ച് ലോറിയില്‍  serve ചെയ്യുക.serve ചെയ്യുമ്പോള്‍ security ക്കായ് ലോറിയുടെ മുന്നിലും ബാക്കിലും രണ്ടു ബൈക്ക് വീതം മറക്കാതിരിക്കുക.ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം എന്തും നിര്‍മിക്കാം.ഒരുപാട് താമസിയാതെ ഇടിഞ്ഞുപൊളിഞ്ഞു വീഴുമെന്ന് 100% ഗ്യാരണ്ടി.പ്രത്യേക ട്രെയിനിംഗ് ആവശ്യമുള്ളവര്‍ എന്‍റെ സ്വന്തം ഗ്രാമം സന്ദര്‍ശിക്കുക.


                 


    ഇതൊക്കെ  എന്‍റെ ശ്യാമസുന്ദര ഗ്രാമത്തിലെ ഒരോ  നേര്‍ക്കാഴ്ചകള്‍ ആയിരുന്നു.നഗരത്തിന്‍റെ ശാപമുഖങ്ങള്‍ക്ക് സാക്ഷി ആവേണ്ടി വന്നിട്ടില്ലാത്ത എന്‍റെ ഗ്രാമം.
ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന കെട്ടിടങ്ങളും, എണ്ണിതീരാത്ത പട്ടിണി പാവങ്ങളും ,തിരക്കുകള്‍ക്കിടയില്‍ പരസ്പരം കാണാതെ പോകുന്ന മനുഷ്യരും ഇല്ലാത്ത ഗ്രാമം.എന്നിട്ടും എന്‍റെയീ ഗ്രാമവും മാതാവിന്‍റെ
മാറിടം മാന്തിപ്പൊളിക്കുകയാണ്.     തോല്‍ക്കുന്ന യുദ്ധത്തിലും പങ്കാളികള്‍ വേണമല്ലോ? നിങ്ങള്‍ക്കും എന്‍റെയീ യുദ്ധത്തില്‍ പങ്കുചേരാം പക്ഷേ സ്വന്തം അമ്മയുടെ മാറിടത്തില്‍ നഖക്ഷതങ്ങള്‍ പതിക്കാന്‍ മനസ്സ്‌ വരില്ലെങ്കില്‍ മാത്രം. ആ മാറിടവും മാന്തിക്കീറി  സുഖം നുകരാന്‍ നിങ്ങള്‍ക്കും ആവുമെങ്കില്‍ ക്ഷമിക്കണം നിങ്ങളിനി ഇതിന്‍റെ തുടര്‍ച്ചക്കാരാവണമെന്നില്ല.

      അമ്മയുടെ മുലപ്പാല്‍ വറ്റിയിട്ടും  ചോര ഊറ്റി കുടിച്ച് കൊഴുക്കാന്‍ തിരക്ക് കാണിക്കുന്ന മക്കളാണ് തന്‍റെത് എന്നറിഞ്ഞിട്ടും ഒട്ടും ശപിക്കാതെ എല്ലാം ഏറ്റുവാങ്ങുന്ന ഭൂമിയുടെ നേര്‍ക്കാഴ്ച കാണാന്‍ ഇന്ന് എന്‍റെ ഗ്രാമത്തിലും അവസരമുണ്ട്.

      നാളെയുടെ സ്വപ്നങ്ങളില്ലാത്ത , ഭാവി തലമുറയ്ക്കായ്‌ ഒന്നും മാറ്റി വെക്കാത്ത പാവം കുറെ കോമാളികളുടെ പേക്കൂത്ത്കള്‍ മാത്രം കാണാന്‍ മടിച്ചുകൊണ്ടാണെങ്കിലും വീണ്ടും പെയ്യുന്നു ഈ മഞ്ഞും മഴയും..

" സ്നേഹിക്കവേണ്ട നീയിതെന്‍  മകനേ...

എങ്കിലും

നോവിക്കാതിരിക്കൂ നീ ഈ മാതാവിനെയും ..  

മുലപ്പാലൂട്ടി വളര്‍ത്തിയെന്നല്ലാതെ 

              എന്തു പാപം ചെയ്തു ഞാനിത് നിന്നോടും?


               എന്‍റെയീ ശവകുടീരമെങ്കിലും ബാക്കി  വെയ്ക്കൂ

          
                ഇനിയും പിറക്കുമാ തലമുറകള്‍ക്കായ്  .... "
                                                               by
                                                                               seethal pk                                      6 comments:

 1. ജെ സി ബി യുടെ ക്രൌര്യത്തോടെയുള്ള മുരള്‍ച്ച കാതില്‍‌ മുഴങ്ങുന്നു!!!
  മണ്ണിനെ ദ്രോഹിക്കുന്നവര്‍ക്ക് മാപ്പില്ല.
  ഇന്നല്ലെങ്കില്‍ നാളെ ചെയ്തപാപങ്ങള്‍ക്ക് കൂലികിട്ടുമെന്നോര്‍ക്കുക!
  ആശംസകള്‍

  ReplyDelete
 2. എല്ലാം ഇങ്ങനെ എളുപ്പവഴിയില്‍ ഉണ്ടാക്കാന്‍ പഠിച്ചു കൊണ്ടിരിയ്ക്കുന്നു, ആള്‍ക്കാര്‍.

  ReplyDelete

 3. രാഷ്ട്രം എന്താണു,രാഷ്ട്രീയം എന്താണു...എന്നറിയാത്ത , അധികാരം,പണം എന്നിവ മാത്രം സ്വപ്നം കണ്ട് നടക്കുന്ന പ്രധാന തുരപ്പന്മാരെ വിട്ട് പോയോ, നുമ്മടെ രാഷ്ട്രീയക്കാരേയ്.....  (എല്ലാവരും അങ്ങനെയല്ലാട്ടോ..)

  ReplyDelete
 4. ദുരമൂത്ത് മൂത്ത് ദുരന്തത്തില്‍ കലാശിക്കും

  ReplyDelete
 5. എല്ലാ തട്ടിപ്പിനും അധികാരത്തിന്റെ ഒരു കറുത്ത കുടയുടെ വലിയ തണലുണ്ട്, ആ തണലിനു കീഴിൽ വിയര്ക്കാതെ ഓരോ മാഫിയ കളിച്ചു ഉണ്ടാക്കുമ്പോഴും എന്റെ ഓര്മ വച്ച് പറയാമെങ്കിൽ
  (ലബെല്ല ബ്ലേഡ് ജൻ) ആട് തേക്ക്മണി ചെയിൻ, ദീപസ്തംഭം, വേ ആം, റിയൽ എസ്റ്റേറ്റ്‌ മണല മൂന്നാര് എന്നൊന്നും പറയേണ്ട quotation സ്വര്ണ ചെമ്പ് ചേന മാങ്ങാ എല്ലാം ഉണ്ട് ഒക്കെ അധികാരത്തിന്റെ തണലിൽ ആണ്
  എന്നിട്ട് ഒരു 20 തലമുറയ്ക്ക് കഴിക്കാനുള്ളത് ഉണ്ടാക്ക്കി വക്കും ഒരു 10 തലമുറ പോലും ഇത് കഴിക്കാൻ ജീവിച്ചിരുന്നെങ്കിൽ എന്ന് മലര്പ്പൊടി കാരനും സ്വപ്നം കാണാല്ലോ

  ReplyDelete
 6. നല്ല പോരാട്ടം

  ReplyDelete