Tuesday 10 June 2014

സ്വപ്‌നങ്ങൾ ഇല്ലാത്ത രാജകുമാരി



ആരാണ്  അവളെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ??? അതറിയില്ല പക്ഷെ  സ്വപ്നം കാണാൻ അവള്ക്കും  ഇഷ്ട്ടമായിരുന്നു... സ്വപ്‌നങ്ങൾ അവളുടെ ഓരോ ദിവസങ്ങല്ക്കും ഏഴു നിറങ്ങൾ നല്കി....

         എല്ലാവരുടെയും ജിവിതം വർണ്ണസുരഭിലമാവുന്ന ആ plus Two കാലം ...
ഇടനാഴിയിലൂടെ കൈകോർത്തു പിടിച്ചു നടന്നു തീർത്ത വഴികൾ, സൗഹൃദത്തിന്റെ കയ്പും മധുരവും ഒരു തേനായ് നുകർന്ന് പാറി പറന്ന കാലം. അന്ന്  അവളും ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു . മുറ്റത്തുള്ള തെച്ചിയും ചേമന്തിയും അവളുടെ ലോകം സുന്ദരമാക്കി ..
മഞ്ഞു പെയ്യുന്ന പ്രഭാതവും മുല്ലപ്പൂവിന്റെ മണവും മഴത്തുള്ളികളുടെ കിന്നാരവും അവൾക്കറിയാമായിരുന്നൂ..മയിൽപ്പീലിയുടെ വർണ്ണവിസ്മയം കണ്ട്  അദ്ഭുതപെട്ട് അവൾ നോക്കി നിന്നിട്ടുണ്ട്  . മഞ്ചാടിയുടെ ചുവപ്പും കുന്നിമണിയുടെ  സൗന്ദര്യവും അവളെ നാണിപ്പിച്ചു....

        കാലം എത്ര പോയ്‌ മറഞ്ഞാലും ആർക്കും മറക്കാനാവാത്ത ആ Plus Two....
ജീവിതത്തിന്റെ എല്ലാ സുഗന്ധവും തനിക്കു ചുറ്റും നിറയുന്നതായ്‌ അവൾക്കു തോന്നി..
പൂമ്പാറ്റയെ കാണുമ്പോൾ അറിയാതെ അവളും കൊതിച്ചു താനും ഇതുപോലെ പാറിപ്പറക്കുന്ന ഒരു പൂമ്പാറ്റ തന്നെയല്ലേ ? ??..
 കളിച്ചും ചിരിച്ചും അടികൂടിയും ഓടിക്കളിച്ചു രസിച്ച ആ വരാന്ത, ഇടവും വലവും തോളുടുചെർന്നു  പ്രിയ കൂട്ടുകാരികൾ... ഇണക്കവും പിണക്കവും മാറി മാറി വന്നപ്പോൾ  കൈത്താങ്ങായ്  നിന്ന അധ്യാപകർ...ഓണാഘോഷത്തിന് വരാന്തയിൽ  ഒരുക്കിയ  പൂക്കളത്തിനു ഒന്നാം സമ്മാനം കിട്ടാതെ വന്നപ്പോൾ മുദ്രാവാക്യം ഉയർത്തി സമരം ചെയ്തവർ...വാകമര ചോട്ടിലെ പയ്പ്പിൽ കൈ കഴുകാനുള്ള  ഒരു തുള്ളി വെള്ളത്തിനായ്‌  അടി കൂടിയ കാലം..

അങ്ങനെ എന്തെല്ലാമൊക്കെയൊ ആയിരുന്നു... ആ പടിയിറങ്ങുമ്പോൾ ജീവിതം അവിടെ ഉപേക്ഷിച്ചു പോകുകയാണോ എന്ന് പോലും തോന്നിപ്പോയി ...

      ആ സ്വപ്നങ്ങളെല്ലാം അവൾക്കു നല്കിയത്  ആ വിദ്യാലയമായിരുന്നു..
                          proffesional കോളേജ് ന്റെ  നാല്  ചുവരുകൾക്കുള്ളിൽ സ്വപ്നങ്ങള്ക്ക് എന്ത് പ്രസക്തി ? അവിടെ ഏറ്റവും വില പിടിപ്പുല്ലത് അര മാർക്കെങ്കിലും കൂടുതൽ കിട്ടുന്നതിനാണ് . project,assignment പിന്നെ ദിവസേനയുള്ള  വിവിധ പേരിലുള്ള  exams (internal xm, model xm, lab xm,class test etc,) ആ കോളേജ്  അവളെ  പഠിപ്പിച്ചത്  സ്വപ്നം കാണാൻ അല്ല പകരം ഈ ലോകത്ത് സ്വാർതമായ്  എങ്ങനെ ജീവിചു തീര്ക്കണം  എന്നാണ് . ആ കാറ്റും  മഴയും എല്ലാം അവളിൽ നിന്നും അകലുക ആയിരുന്നു. മുറ്റത്ത്‌ ആദ്യമായ് പൂവിട്ട പനിനീരും അവൾ കണ്ടില്ല .ആ കറുത്ത കോട്ടുള്ള യുനിഫോം അവൾ ഒരിക്കലും സുന്ദരി ആയിരുന്നില്ല. ആരും കാണാതെ അവൾ സൂക്ഷിച്ചു വെച്ച മഞ്ചാടികൾക്ക് പോലും അവളോട് പുച്ഛമായിരുന്നു..ചെലപ്പോൾ  അവൾ അവയെ പോലും ബോറടിപ്പിചിട്ടുണ്ടാവും.
                                                       അതിനിടയിൽ എപ്പോഴോ ഒരു പ്രണയത്തിന്റെ കൂട്ടിൽ അവളും ചേക്കേറി.പിന്നീടുള്ള എല്ലാ സ്വപ്നങ്ങളും അവനു വേണ്ടി ആയിരുന്നു. ജീവിച്ചത് പോലും അവനു  വേണ്ടി ...എന്നിട്ടും പുഞ്ചിരിക്കുന്ന മറ്റോരു  മുഖം കണ്ടപ്പോൾ ആ സൗന്ദര്യത്തിനു പിന്നാലെ പോകുന്ന തന്റെ പ്രിയ രാജകുമാരനെ അവള്ക്ക് അറിയില്ലായിരുന്നു...
"ആറു വർഷം  കൊണ്ട്  ഒരാളെ മനസ്സിലാക്കാൻ പറ്റാത്ത ഈ രാജകുമാരി എന്ത് മണ്ടിയാ "
ഈ ചോദ്യത്തിന് അവൾക്കു ഉത്തരം ഉണ്ടായിരുന്നു " സ്നേഹം , വിശ്വാസം , ക്ഷമ " അതായിരുന്നു ആ  ഉത്തരം. അറിയാതെ  അവൾ കേട്ട് മറന്ന ആ സീതാ ദേവിയെ ഓർത്ത്‌ പോയ്‌ ...രാമനു വേണ്ടി മാത്രം ജീവിച്ചിട്ടും അവസാനം എന്തു കാരണത്തിന്റെ പേരിലാനെലും ഉപേക്ഷിച്ചില്ലേ... പുരാണം ആവര്ത്തിക്കുന്നു സാഹചര്യവും കാരണവും വ്യത്യ്സ്തമെന്നു മാത്രം..   


കണക്കുകൂട്ടലുകൽക്കൊടുവിൽ നഷ്ട്ടം ആര്ക്കായിരുന്നു ?? അവനെയോര്ത്തു കരഞ്ഞു തീർത്ത കണ്ണീർ തുള്ളികൾ അവൾക്കു നഷ്ട്ടമായ്   പക്ഷെ അപ്പോളും ദൈവം സ്ത്രീകൾക്കു  മാത്രമായ് നല്കിയ ഒരു വരം അവള്ക്കും അശ്വാസമായ്..

                 " ഈ ലോകത്തെ ഒരു സ്ത്രീയ്ക്കും എത്ര കരഞ്ഞിട്ടും അവളുടെ കണ്ണുനീർ വറ്റിയിട്ടില്ല " 

                    പക്ഷെ അവനോ ???? നൂറു വർഷം ജീവിച്ചാലും അവൾ അവനെ സ്നേഹിച്ച  പോലെ മറ്റൊരാള്ക്കും അവനെ സ്നേഹിക്കാൻ കഴിയില്ല...ചിലപ്പോൾ  സ്നേഹം നടിക്കാൻ  പറ്റിയെക്കാം...  



  ഇനി അവൾക്കു സ്വപ്‌നങ്ങൾ ഇല്ലാ ...   അവളിപ്പോൾ സ്വപ്‌നങ്ങൾ ഇല്ലാത്ത രാജകുമാരിയ്യാണ്.....