Friday, 4 November 2011

പ്രണയം...


കിനാവിന്‍ പൂമുഖപ്പടിയില്‍ അവന്‍

വന്ന് മുട്ടിയൊരാ ഏകാന്ത രാവില്‍

ആരെന്നറിയാതെ ഒന്ന് തുറന്നിട്ടു പോയതാവാം

അവളീ പ്രണയത്തിന്‍ ജാലകവും ...

ക്ഷണിക്കാത്ത വിരുന്നുകാരനായി

ക്ഷണികമാം ജീവിതത്തില്‍ ഒരു മാത്ര

അവനൊന്നവളെ നോക്കി ചിരിച്ചപ്പോള്‍, അവള്‍ക്കായ്‌

ആ കൈവിരല്‍ തുമ്പൊന്നുയര്‍ത്തിയപ്പോള്‍

കപടമീ ലോകമെന്നറിയാതെ അവളുമാ

കൈവിരല്‍ തുമ്പൊന്നു പിടിച്ചതാവാം...

ഒരു പൂക്കാലമായ്‌ വിരിഞ്ഞ രാവില്‍

അവളറിയാതെ പോയ്‌ ആ ശിശിരത്തെ ...

അകലുമാ മഴതന്‍ മാറില്‍ ഒരു മൃദുലമാം നനവാര്‍ന്ന

കണ്ണീരിന്‍ നോവും മൗനവുമായ്‌

അവള്‍ തേങ്ങി...

ആ തേങ്ങലിന്‍ ഈണവും പ്രണയത്തിന്‍ താരാട്ടായി...

ആരും കാണാതെ പോയൊരാ

സ്നേഹത്തിന്‍ ഓര്‍മ്മതന്‍ പൂന്തോപ്പില്‍

ഇന്നും പൂക്കള്‍ വിരിയുന്നു...

അവളുടെയാ കിനാവിന്‍ നൊമ്പരപ്പൂക്കള്‍ ...

നോവാണെന്നറിഞ്ഞിട്ടും ആ പ്രണയത്തെ

അവള്‍ വീണ്ടും പ്രണയിക്കുന്നു...

ഒരു മാത്ര അവനെയൊന്ന് ഓര്‍ക്കാനായ്‌...



***************************************
**************************************
എന്തായിരുന്നു അവള്‍ ചെയ്തുപോയ പാപം

അവനെ പ്രണയിച്ചതോ?



12 comments:

  1. പ്രണയം ....
    അതൊരിന്ദ്രജാലമാണ്....
    പല കോണുകളില്‍ നിന്നും നോക്കുമ്പോള്‍ പല മുഖങ്ങള്‍ നല്‍കുന്ന ഒരിന്ദ്രജാലക്കാരന്റെ മാസ്മരികതയാണ് പ്രണയിതാക്കള്‍ക്കുള്ളത്....വേദനയുടെ കല്ലേറാകാം,ആത്മനിര്‍വൃതിയുടെ പുഷ്പവൃഷ്ടിയാകാം പരിണിതഫലം....
    അതാണ് പ്രണയത്തിലെ തീവ്രത(സന്തോഷ് പണ്ഡിറ്റിന്റേതല്ല കേട്ടോ.... :) )
    രണ്ടായാലും സ്വീകരിയ്ക്കുക തന്നെ....
    നേട്ടമായാലും നഷ്ടമായാല്‍ഉം ഒരു കണക്കത് വിജയമാണ്...ഒലീവിലക്കിരീടങ്ങള്‍ ചൂടുന്ന ശിരസ്സുകള്‍ മാറുമെന്ന് മാത്രം...


    പ്രണയമെന്നത് കവിതയ്ക്ക് പാത്രീഭവിച്ചിട്ടുണ്ട് പലപ്പോഴും....
    വരികളില്‍ അല്പം കൂടി ഒതുക്കമാകാം...

    "കിനാവിന്‍ പൂമുഖപ്പടിയില്‍ അവന്‍

    വന്ന് മുട്ടിയൊരാ ഏകാന്ത രാവില്‍

    ആരെന്നറിയാതെ ഒന്ന് തുറന്നിട്ടു പോയതാവാം

    അവളീ പ്രണയത്തിന്‍ ജാലകവും ..."

    എന്നത്

    "കിനാവിന്റെ പൂമുഖപ്പടിയില്‍
    അവന്‍ വന്ന ഏകാന്തരാവില്‍
    ആരെന്നറിയാതവള്‍ തുറന്നിട്ടുപോയതാകാം
    ജീവസ്സുറ്റ ഈ പ്രണയജാലകങ്ങള്‍"

    എന്നൊക്കെ ആക്കിയാല്‍ കുടുതല്‍ നന്നായേനെ എന്ന് തോന്നുന്നു...എന്റെ വെറും തോന്നലുകളാണ് കേട്ടോ...ആശംസകള്‍....

    ReplyDelete
  2. കാലത്തിന്‍റെ ചിറകുള്ള രഥത്തില്‍ യാത്ര ചെയ്യുന്നവരാണ് പ്രണയിതാക്കളെന്ന് വായിച്ചിട്ടുണ്ട്. അതായിരിക്കാം

    " നോവാണെന്നറിഞ്ഞിട്ടും ആ പ്രണയത്തെ
    അവള്‍ വീണ്ടും പ്രണയിക്കുന്നു... " ഈ വരികളെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം. നന്നായി എഴുതി

    ReplyDelete
  3. ആദ്യവരികളില്‍ എന്തോ ഒരു പന്തികേട് എനിക്കും തോന്നി

    പകുതിക്ക് ശേഷം ഒരു സുഖമൊക്കെ ഉണ്ട് ആശംസകള്‍

    ഞാനും ഒരു പ്രണയത്തെ കുറിച്ച് എഴുതി ഒന്ന് നോക്കൂ

    അങ്ങനെ ഒരു പ്രണയ കാലത്ത്
    ചന്ദനം പോലെ നല്ല ശീതളമായ കുളിര്മ്മയുള്ള പേരാണ് ശീതള്‍
    സ്നേഹാശംസകളോടെ @ ഞാന്‍ പുണ്യവാളന്‍

    ReplyDelete
  4. നല്ല ആശയം, ശീതള്‍. അവതരണത്തില്‍ - ഗദ്യകവിതയില്‍ പദ്യത്തിന്റെ രീതി അല്‍പ്പം ഇടയ്ക്കു കലര്‍ത്തുന്നത് (മറിച്ചും) അത്ര അഭികാമ്യമല്ല. അതൊഴിച്ചാല്‍ നന്നായിരിക്കുന്നു. ഭാവുകങ്ങള്‍.

    ReplyDelete
  5. ഞാനിനി എന്തു പറയാന്‍... ശ്രീ രാഗം തുടര്‍ന്നും മീട്ടുക...

    ReplyDelete
  6. dear,( Doctor sir & Ranju & punyavaalan)

    ഈ അക്ഷര മുറ്റത്ത് പിച്ചവെക്കാന്‍ തുടങ്ങിയതല്ലേ ഉള്ളു.... അതിന്‍റെ വീഴ്ചകള്‍ ആവാം....പോരായ്മകള്‍ തിരുത്താന്‍ ശ്രമിക്കാം....
    "ഈ പ്രോത്സാഹനത്തിനും ഒരുപാട് നന്ദി...."

    ReplyDelete
  7. dear frnd manoj,

    " ഇനിയും മീട്ടാം ഞാന്‍ എന്‍റെയീ ശ്രീരാഗം തന്ത്രികള്‍ പൊട്ടും വരെ...."
    "ഒരു വേള കേള്‍ക്കുവാന്‍ നിങ്ങളെല്ലാം ഉണ്ടാവണം..."

    "നന്ദി...."

    ReplyDelete
  8. പഴമയില്‍ പുതുമയുണ്ട് നന്നായിട്ടുണ്ട് പ്രണയം ഇനിയും തുടരട്ടെ നന്നായിട്ടുണ്ട്

    ReplyDelete
  9. പ്രണയത്തെ വിവരിക്കാന്‍ വാക്കുകള്‍ മതിവരില്ല, കടമെടുക്കേണ്ടി വരും.
    ആശംഷകള്‍

    ReplyDelete
  10. നന്നായി ..!

    കമെന്റ്റ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നന്ന് ...!

    ReplyDelete
  11. ഇഷ്ടായി ..ആശംസകള്‍..

    ReplyDelete
  12. ♥ ♥ ♥ ♥ നോവാണെന്നറിഞ്ഞിട്ടും ആ പ്രണയത്തെ

    അവള്‍ വീണ്ടും പ്രണയിക്കുന്നു...♥ ♥ ♥ ♥

    ReplyDelete