Wednesday, 5 October 2011

പെണ്‍പൂവ്...........






വാത്സല്യത്താല്‍തേനൂട്ടാന്‍ വിധിക്കപ്പെട്ടോരാ
കൈകള്‍ ഇന്ന്‍ കൊതിക്കുന്നതോ,
കരവലയത്താലാ ജന്മംപിഴിതെറിഞീ ടുവാന്‍...........
കണ്ണകിതന്‍ ചിലപ്പതികാരത്തിന്‍ശാപമല്ലിത് ,
പൈതൃകംസ്മരിക്കാതെ ചെയ്തു കൂട്ടുന്നൊരാ
വേദനയോലും പാപജാതകത്തിന്‍
ശാപവാക്കുകളാണിവ..........
"അരുത് കാട്ടാളാ .....മാനിഷാദാ"!!!!!!!!!!!!!!
എന്നാരോ ചൊല്ലിയതൊരു
വട്ടമെങ്കിലും കേട്ടതില്ലേ നീയും?
ഹേ! പിതാവേ പട്ടിണി ആണെങ്കില്‍
നിനക്കുമാ മരണത്തിന്‍ വഴിയേ
ഒരു മാത്ര സഞ്ചരിച്ചുകൂടായിരുന്നോ?
ഹേ! മാതാവേ എങ്ങനെ നീയുമാ
കൊടും പാതകത്തിന് കൂട്ടുനിന്നിടുന്നു?
അമ്മയാണിന്നിതെങ്കിലും നീയുമൊരു
സ്ത്രീ തന്നെയല്ലേ?
വിരിയുന്നതിനു മുമ്പേ നിനക്കുമാ
ജീവന്‍ തുടിക്കുന്നൊരാ പെണ്‍പൂവിന്‍
മൊട്ടൊന്നടര്‍ത്തിക്കളഞ്ഞു കൂടായിരുന്നോ?
ജരിതയും മക്കളും ചൊല്ലി
പടിപ്പിച്ചോരീണം താരാട്ടായ്
മൂളിക്കൊടുക്കേണ്ട നീയിതെങ്കിലും
അഗ്നിദേവന്‍റെ മുന്നില്‍ മക്കള്‍ക്കായ്‌
കേണോരാ ജരിതതന്‍ സ്നേഹം
ഒരു മാത്ര നിനക്കൊന്നോര്‍ത്തു -കൂടായിരുന്നോ?
നൊന്തു പെറ്റിട്ടതു മാത്രമോ
നിന്‍റെ മുലപ്പാല്‍ കുടിച്ചല്ലേ
അവള്‍ പിച്ചവെച്ചതും വളര്‍ന്നതും
എന്നിട്ടുമാ ചെന്നായ്ക്കൂട്ടങ്ങള്‍ക്ക്അവളെ
കാഴ്ച്ചവെക്കാന്‍ മാത്രം നിനക്കിതെന്തു പറ്റി ?
നീയുമൊരു അമ്മയാണോ?
അറിയുമോ നിനക്ക് അമ്മതന്‍ വാക്കിനര്‍ത്ഥവും ?
വസന്തങ്ങള ല്ലാതെ ശിശിരങ്ങള്‍ തേടി
വരാന്‍ മാത്രമായ് ഇനിയെങ്കിലും
നീഒരു പെണ്‍പൂവിനും ജന്മംകൊടുക്കാതിരിക്കൂ .........
ഭാരത സ്ത്രീതന്‍ ഭാവ ശുദ്ധി പാടി
പഠിപ്പിക്കെണ്ട പിതാവേ ,
നീകൊടുത്ത ഹൃദയം തന്നെയല്ലെ
അവളില്‍ ഇന്നും തുടിക്കുന്നത് ?
തെരുവോരങ്ങളില്‍ വിലപേശി
വില്‍ക്കുവാനാണെങ്കില്‍ ഇനിയും
നീ ഈ പെണ്‍പൂവിനെ നട്ടുനനച്ചുവളര്‍ത്തിടല്ലേ ...................
"അരുത് കാട്ടാളാ ....മാനിഷാദാ"!!!!!!!!!!!!!!











9 comments:

  1. nannairikkunnu!
    welcome to my blog
    nilaambari.blogspot.com
    if u like it join and support me

    ReplyDelete
  2. ഈ അഗ്നി കെടാതെ സൂക്ഷിക്കുക.

    ReplyDelete
  3. നന്നായിരിക്കുന്നു....
    ആശംസകള്‍.......
    മഴനനയാന്‍ കൊതിക്കുന്ന എന്‍റെ കൂട്ടുകാരിക്ക്
    ഹൃദയം നിറഞ്ഞ സ്വാഗതം ...

    ReplyDelete
  4. good,This is the A real girl heart pain............So please keep it up,,,And
    you are imagination good..
    "Kayyil ethoke undo njanarijilla doo????

    ReplyDelete
  5. പ്രിയപ്പെട്ട ശീതല്‍,
    മഴ എനിക്കും വലിയ ഇഷ്ടമാണ്.ശക്തമായ പ്രതികരണം...വളരെ നായി കേട്ടോ.ഇനിയും എഴുതുക.
    സസ്നേഹം,
    അനു

    ReplyDelete
  6. മാതാ പിതാ ഗുരു ദൈവം എന്ന് പഠിച്ചു വളര്‍ന്നവരാണ് നാം.
    എന്നാല്‍ സ്വപിതാവിനെ പോലും ഭയത്തോടെ കാണേണ്ട സ്ഥിതിയാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌.
    ഇനിയുമെന്താണ് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പികേണ്ടത്- നീ നിന്‍റെ പിതാവിനെ പോലും സൂക്ഷിക്കുക എന്നോ?
    ഇതോ നമ്മുടെ സംസ്കൃതി! ഇതോ ദൈവത്തിന്റെ സ്വന്തം നാട്!
    മാ നിഷാദ! അരുത് കാട്ടാള! പിഴുതെറിയാതിരിക്ക,ചവിട്ടിയരക്കാതിരിക്ക ഈ പെണ്പൂവിനെ!!
    ഇതും ഭൂമിയുടെ അവകാശി .
    ഇന്നത്തെ ലോകത്ത് തീര്‍ത്തും പ്രസക്തമായ വാക്കുകള്‍. അഭിനന്ദനങ്ങള്‍
    -സ്നേഹപൂര്‍വ്വം അവന്തിക

    ReplyDelete
  7. കലിയുഗത്തിലെ ഓരോ സംഭവങ്ങൾ കേൾക്കുമ്പോൾ ഒരു പാട് ഭയപ്പെടുന്നു… എന്നും ന്യൂസിൽ അച്ഛൻ സ്വന്തം മകളെ നശിപ്പിച്ച വാർത്തകളും കാഴ്ച വെച്ച കഥകളും ഒക്കെ..
    സംരക്ഷിക്കേണ്ട ഒരച്ഛന് ഇങ്ങനെയാവാൻ പറ്റുമോ എന്ന് അതിശയിക്കുന്നു…
    താങ്കളിലെ രോഷത്തിൽ ഞാനും പങ്കു ചേരുന്നു..
    എഴുത്ത് നന്നായിരുന്നു. അഭിനന്ദനങ്ങൾ

    ReplyDelete