Wednesday, 29 February 2012

തെരുവിന്‍ മടിത്തട്ടില്‍ ....


ആരുനീ ഓമനേ! തെരുവിന്‍റെ പുത്രിയോ?

മായാന്‍ മറന്നൊരാ മഴവില്‍ കിനാവോ?

നിലാവിന്‍ കൈവളച്ചാര്‍ത്തില്‍

ആടിയുലയുവാന്‍ ചേല പോരാഞ്ഞതോ ,

വിശപ്പിന്‍ വിളി ഉയരുമീ തെരുവോരം നിന്‍

മിഴിപ്പൂവിതളും നനച്ചതെന്തേ?

ആരെയോ കാത്തു നീയും മയങ്ങുന്നതീ

തെരുവിന്‍ മടിത്തട്ടിലോ?

നീ കൊതിക്കുന്നൊരാളും വന്നു ചെരുകില്ലെന്നോമലെ...

നിനക്കായും വല നെയ്തു തുടങ്ങിയാ രാവിന്‍-

കരങ്ങള്‍ അങ്ങകലെ ഏതോ കോണില്‍...........

പതിനേഴിന്‍ വസന്തം ഒരുനാള്‍ നിന്‍ തെരുവിന്‍

ഇടനാഴിയില്‍ വന്നെത്തിയാ വാതിലും തുറന്നിടും...

കേഴുവാന്‍ വയ്യാതെ നിന്‍ ഹൃദയവും തുടിച്ചിടുമീ -

ജന്മം ഒന്നു പെയ്തോഴിഞ്ഞിടുവാന്‍ മാത്രമായ്‌..........

നിന്‍ മിഴിനീര്‍ തുള്ളികള്‍ തുടക്കാനാവാതെ

നോവുന്നു ഞാനും മറ്റൊരു പേടമാനായ്‌.....

*******************************************************************************


ഒഴിഞ്ഞൊരീ കൈക്കുമ്പിളില്‍ നേദിക്കൂ അല്പം സ്നേഹത്തിന്‍ നാണയത്തുട്ടുകള്‍...............