Friday, 29 June 2012
Sunday, 22 April 2012
ഈ താഴ്‌വരയില്‍.....
ഇനിയെന്നീ താഴ്‌വരയില്‍ എന്‍
മോഹം കവരും നീ...????
മഴനീര്‍ തുള്ളികളായ് ഈ കാറ്റില്‍ ചാഞ്ചാടും ...???
വരൂ നീ വരുമോ....ഈ നീലനിലാവായ്............
പാടാം ഞാനീ രാവില്‍..... .... നീ തേടും പല്ലവികള്‍......
വരൂ നീ വരുമോ....ഈ നീലനിലാവായ്............
പാടാം ഞാനീ രാവില്‍..... .... നീ തേടും പല്ലവികള്‍......
മധുവൂറും സ്വരമായ് നീ ഈ വീണയിലലിയില്ലേ?
പൊഴിയാം ഞാനീ ഹിമകണമണിയായ്.................
. . . . . . . . . . . . .. . . . . . . . . . . . . . . . . . . . .
. . . .. .. . . .. . .. .. .. . . . .. .. . .. .. . . . . . . . .
Wednesday, 29 February 2012
തെരുവിന്‍ മടിത്തട്ടില്‍ ....

ആരുനീ ഓമനേ! തെരുവിന്‍റെ പുത്രിയോ?
മായാന്‍ മറന്നൊരാ മഴവില്‍ കിനാവോ?
നിലാവിന്‍ കൈവളച്ചാര്‍ത്തില്‍
ആടിയുലയുവാന്‍ ചേല പോരാഞ്ഞതോ ,
വിശപ്പിന്‍ വിളി ഉയരുമീ തെരുവോരം നിന്‍
മിഴിപ്പൂവിതളും നനച്ചതെന്തേ?
ആരെയോ കാത്തു നീയും മയങ്ങുന്നതീ
തെരുവിന്‍ മടിത്തട്ടിലോ?
നീ കൊതിക്കുന്നൊരാളും വന്നു ചെരുകില്ലെന്നോമലെ...
നിനക്കായും വല നെയ്തു തുടങ്ങിയാ രാവിന്‍-
കരങ്ങള്‍ അങ്ങകലെ ഏതോ കോണില്‍...........
പതിനേഴിന്‍ വസന്തം ഒരുനാള്‍ നിന്‍ തെരുവിന്‍
ഇടനാഴിയില്‍ വന്നെത്തിയാ വാതിലും തുറന്നിടും...
കേഴുവാന്‍ വയ്യാതെ നിന്‍ ഹൃദയവും തുടിച്ചിടുമീ -
ജന്മം ഒന്നു പെയ്തോഴിഞ്ഞിടുവാന്‍ മാത്രമായ്..........
നിന്‍ മിഴിനീര്‍ തുള്ളികള്‍ തുടക്കാനാവാതെ
നോവുന്നു ഞാനും മറ്റൊരു പേടമാനായ്.....
*******************************************************************************

Subscribe to:
Posts (Atom)